തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഏക്കറില്‍ 150 ഓളം വ്യത്യസ്തങ്ങളായ നെല്‍വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്.

നെല്‍കൃഷി, വ്യത്യസ്തങ്ങളായ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് ബത്ത ഗുഡെ നെല്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മുന്‍കൂട്ടി അറിയിച്ച് എത്താം. തുമെരുദ്ധ വരമ്പിലൂടെ ഭക്ഷണത്തിലേക്കുള്ള യാത്ര എന്ന് ആശയത്തോടെയാണ് സന്ദര്‍ശന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, എ.ഡി.എം.സി പി.സെലീന, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍, ഡി.പി.എം ജയേഷ്, അനുശ്രീ, ജെ.എല്‍.ജി അംഗങ്ങളായ ബിന്ദു രാജന്‍, ദേവി കുളിയന്‍, അമ്മു കരിയന്‍, ലീല കരിയന്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment