സർക്കാർ‌ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ‌ അശ്ലീല വെബ്സൈറ്റുകളിൽ, കാണാൻ 20,000 രൂപ; അന്വേഷണം

തിരുവനന്തപുരം ∙ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ അന്വഷണം. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്ഡിസിയും അറിയിച്ചു. തിയറ്ററില്‍ സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

പെയ്ഡ് സൈറ്റുകളിലാണ് ഇത്തരം ദൃശ്യങ്ങള്‍ വന്നിരിക്കുന്നത്. സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ എടുക്കുകയോ അല്ലെങ്കില്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന തിയറ്ററിലെ സീറ്റുകളില്‍ കെഎസ്എഫ്ഡിസുടെ ലോഗോയടക്കമുണ്ട്. തിരുവനന്തപുരത്തെ ആളൊഴിഞ്ഞ തിയറ്ററില്‍ സിനിമ തുടങ്ങിക്കഴിഞ്ഞ് ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത്തരത്തില്‍ ചോര്‍ത്തുന്ന ദൃശ്യങ്ങള്‍ 20,000 രൂപയ്ക്കു വരെ ആളുകള്‍ വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിനു വിഡിയോകളാണ് ചോര്‍ന്നത്. വിഡിയോകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ വിഡിയോകള്‍ക്ക് ടെലഗ്രാം ചാനല്‍ സന്ദര്‍ശിക്കുക എന്ന സന്ദേശമാണു നല്‍കുന്നത്.

Comments (0)
Add Comment