വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്.

ശനിയാഴ്ച രാത്രി കല്‍പ്പറ്റയില്‍ വെച്ചായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂകൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇന്‍ഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാന്‍ നോക്കുന്നതിനിടയില്‍ ഒരു കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു.

വയനാട്ടില്‍ പ്രത്യേകിച്ച് മാനന്തവാടി മേഖലയില്‍ കായികരംഗത്ത് സജീവമായിരുന്നു സബാഹ് ഗുസ്തി, ക്രിക്കറ്റ് എന്നീ ഇനങ്ങളില്‍ ധാരാളം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ല്ലം, അസ്‌ക്കര്‍ അലി, ആബിദ, അബ്ദുള്‍ ഖാദര്‍, സജ്ന (ഖത്തര്‍), പരേതയായ സുനീറ.

Comments (0)
Add Comment