വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

ന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ ഈടാക്കാവു എന്ന് ഇതില്‍ പറയുന്നു. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 12,000 രൂപയേ ഈടാക്കാനാകു. അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂടിയതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന നിരക്കുകള്‍ക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്.

500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ500 മുതല്‍ 1000 കിലോമീറ്റര്‍ വരെ 12,000 രൂപ1000 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15,000 രൂപഇതിന് മുകളിലുള്ള യാത്രകള്‍ക്ക് 18,000 രൂപയും മാത്രമേ ഈടാക്കാനാകു എന്നാണ് വ്യോമയാന മന്ത്രാലയം നിശ്ചയിച്ച നിരക്കുകള്‍.

വിമാന കമ്പനിയില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്താലും മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ മുഖേനെ ടിക്കറ്റെടുത്താലും ഈ നിരക്കിന് മുകളില്‍ പോകാന്‍ പാടില്ല എന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് വളരെ കര്‍ക്കശമായി നടപ്പാക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ലംഘിച്ചാല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.ഈ രീതി വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മാറുന്നതുവരെ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

Comments (0)
Add Comment