വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ‘കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ

ന്യൂഡൽഹി∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്തവർക്ക് കടപ്പാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്നും അദ്ദേഹം പറഞ്ഞു.

‘‘തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് കടപ്പാട് അറിയിക്കുന്നു. എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണ് കേരളം. സദ്ഭരണം കാഴ്ചവയ്ക്കാനും എല്ലാവർക്കും അവസരങ്ങൾ നൽകി വികസിത കേരളം നിർമിക്കാനും കഴിയുന്ന ഒരേയൊരു പ്രതീക്ഷയായാണ് കേരളീയർ എൻഡിഎയെ കാണുന്നത്’’ –മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതാണ് ഇത്തവണ എൻഡിഎയുടെ ഏറ്റവും വലിയ നേട്ടം. 50 വാർഡുകളിൽ ജയിച്ചാണ് എൻഡിഎ തലസ്ഥാന നഗരി സ്വന്തമാക്കിയത്. കൂടാതെ, പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിലും എൻഡിഎയ്ക്കാണ് ജയം. 26 ഗ്രാമപഞ്ചായത്തുകളും എൻഡിഎ സ്വന്തമാക്കി.

Comments (0)
Add Comment