സ്വകാര്യ ബസിനു തീപിടിച്ചു; ജീവനക്കാർ ഓടി രക്ഷപ്പെട്ടു

ഇരിട്ടി (കണ്ണൂർ) ∙ വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ സ്വകാര്യ ബസ് കത്തി നശിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ബസ്. തീപിടിച്ച ഉടൻ ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരുക്കില്ല. അഗ്‌നിരക്ഷാ സേന എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്നു ചുരം റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

Comments (0)
Add Comment