സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി.സെന്റ് ജോസഫ് സ്കൂളിന് സമീപം മതിലിന് മുകളിലൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബത്തേരി സമീപപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.