മദ്യപാന പരിശോധന നടത്താൻ മദ്യപിച്ചെത്തി; ഉദ്യോഗസ്ഥന് സസ്‍പെൻഷൻ

ജീവനക്കാർക്കിടയിലെ മദ്യപാന പരിശോധന നടത്തുന്നതിനായി മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ് മനോജിനെയാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായി ദിവസവും ബ്രെത്തലൈസർ ടെസ്റ്റ് നടത്തുന്നുണ്ട്.

ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധനച്ചുമതല. മേയ് രണ്ടിന് ചുമതല ഉണ്ടായിരുന്ന എം.എസ് മനോജ് മദ്യപിച്ചിരുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മേലുദ്യോഗസ്ഥർക്കു നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയായിരുന്നു.

Comments (0)
Add Comment