ബേഗൂർ റേഞ്ചിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു. ആദണ്ട വീട്ടിൽ ലക്ഷ്മണൻ(44) എന്നയാൾക്കാണു പരുക്കേറ്റത്. പനവല്ലി മിൽക്ക് സൊസൈറ്റി കളക്ഷൻ സെൻററിൽനിന്നു പാൽപാത്രം എടുത്തു വീട്ടിലേക്ക് രാത്രി പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ബോധം വന്നു പുലർച്ചെ ആറുമണിയോടെ സ്വയം വീട്ടിലെത്തുകയും പിന്നീട് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
അപകട സ്ഥിതിയില്ലെന്ന് മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. മേഖലയിൽ ജാഗ്രതാ നിർദേശവും നൽകി.