മരം വീണ് അതിഥി തൊഴിലാളി മരിച്ചു

തൊടുപുഴ∙ ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയിൽ മരം വീണ് അതിഥി തൊഴിലാളി മരിച്ചു. പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശിനി മാലതിയാണു മരിച്ചത്. ഇന്നലെ വൈകിട്ട് ഭർത്താവുമൊത്ത് വിറക് ശേഖരിക്കുന്നതിനായി പോയപ്പോഴായിരുന്നു അപകടം

മാലതിയുടെ ദേഹത്തേക്കു മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 മാസം മുൻപാണ് മാലതിയും ഭർത്താവും പാമ്പാടുംപാറയിൽ ജോലിക്കായി എത്തിയത്.

Comments (0)
Add Comment