കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍. വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലാണ് തുറക്കുന്നത്.അടുത്ത മാസം ഈ ഔട്ട്‌ലെറ്റ് തുറക്കും. തുടർന്ന് അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ ബെവ്‌കോ ഓട്ട്‌ലെറ്റ് തുടങ്ങും. നേരത്തെ ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.