എം ഫിയസ്റ്റ-–2026 ന്‌ ഇന്നു തുടക്കം

മേപ്പാടി: മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘എം ഫിയസ്റ്റ-–2026’ എന്ന പേരില്‍ ശാസ്ത്ര–കല–സാഹിത്യ ഉത്സവം വെള്ളി രാവിലെ തുടങ്ങും. മൂന്ന്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ പ്രചാരണാർഥം മേപ്പാടിയിൽ വിദ്യാർഥികൾ വിളംബര ജാഥ, ഫ്‌ളാഷ്‌മോബ്‌, മൈം എന്നിവ നടത്തി.രാജീവ്‌ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജി, ജില്ലാ ശിശുക്ഷേമ സമിതി, ലൈബ്രറി ക‍ൗൺസിൽ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ പരിപാടി.

വെള്ളിയാഴ്ച രാവിലെ സയൻസ്‌ ഫെസ്‌റ്റോടെയാണ്‌ പരിപാടികൾ ആരംഭിക്കുക. ആർജിസിബി ഡയറക്ടർ ഡോ. ടി ആർ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ഏഴിന്‌ നടക്കുന്ന ചടങ്ങിൽ ടി സിദ്ധിഖ് എംഎൽഎ ഉദ്‌ഘാടനം നിർവഹിക്കും. ഞായർ വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി–പട്ടികവർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും.

മൂന്നു ദിവസങ്ങളിലായി പുസ്തകോത്സവം, സെമിനാർ ചര്‍ച്ച, അഭിമുഖം, സാംസ്‌കാരിക സദസ്സ്‌, കലാപരിപാടി, 101 ശാസ്ത്ര പരീക്ഷണം, വിവിധ മത്സരം തുടങ്ങിയവ അരങ്ങേറും. ദിവസവും രാത്രി ഏഴുമുതല്‍ എട്ടുവരെയാണ് സംസ്‌കാരിക സദസ്സ്‌. രാത്രി എട്ടുമുതൽ കലാപരിപാടികളുമുണ്ടാകും. പ്രമുഖ കലാകാരന്മാർ പങ്കെടുക്കും.

Comments (0)
Add Comment