സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി

പുൽപ്പള്ളി: സീറോ മലബാർ സഭ 2026 വർഷത്തിൽ സമുദായ ശക്തീകരണവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപതാതലത്തിലും,ഇടവകകളിലും നടത്തുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾ വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു.

വിവിധങ്ങളായ കോണുകളിൽ നിന്ന് സമുദായം നേരിടുന്ന വെല്ലുവിളികൾ നേരിടുകയും സമുദായിക ശക്തീകരണവുമാണ് ലക്ഷ്യം. എ കെ സി സി പ്രസിഡൻ്റ് അഡ്വ. ജോയി വളയം പള്ളി, കൈക്കാരൻ ഷിജി ചെരുവിൽ, സിസ്റ്റർ ടെസ്സിന, സിസ്റ്റർ മേരി കല്ലുപുര,ജോൺസൺ വിരിപ്പാ മറ്റം, സിബി കണ്ടത്തിൽ, അബ്രാഹം കാലായിൽ , മേരി ചെരുവിൽ എന്നിവ തും തിരി തെളിയിച്ചു.

Comments (0)
Add Comment