വിവാഹത്തിന് മണിക്കൂറുകൾ മാത്രം, യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; റജിസ്റ്റര്‍ വിവാഹം നടക്കാനിരുന്നത് ഇന്ന് രാവിലെ

തിരുവനന്തപുരം∙ ശ്രീകാര്യത്ത് വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.

കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം ഇന്നു രാവിലെ നടക്കാനിരിക്കെയാണ് പുലര്‍ച്ചെ വാഹനാപകടത്തില്‍ ദാരുണാന്ത്യം ഉണ്ടായത്. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനാൽ റജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. ഇതിനായി രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബൈക്ക് ബസില്‍ ഇടിച്ചത്. അപകടത്തില്‍ രാകേഷിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റുവെന്നു നാട്ടുകാര്‍ പറഞ്ഞു.

Comments (0)
Add Comment