എന്‍എച്ച്എം ദേശീയ മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും എന്‍എച്ച്എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്‌നായിക് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, മെറ്റേണല്‍ ഹെല്‍ത്ത് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി പോള്‍, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി, മുന്‍ ഡിപിഎം ഡോ. എ നവീന്‍ എന്നിവരും മിഷന്‍ ഡയറക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ ആരോഗ്യസംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്താനാണ് സംഘം ജില്ലയിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11ന് വൈത്തിരിയില്‍ എത്തിയ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്‍, എന്‍സിഡി നോഡല്‍ ഓഫിസര്‍ ഡോ. കെ ആർ ദീപ,ജില്ലാ സർവയ്ലെൻസ് ഓഫീസർ ഡോ ആര്യ വിജയകുമാർ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് കുറുമ്പാലക്കോട്ട ആയുഷ്മാന്‍ ആരോഗ്യമന്ദിരത്തിലെത്തിയ സംഘം ഫീല്‍ഡ് തലത്തിലടക്കം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. ഉച്ചകഴിഞ്ഞ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. കുടുംബാരോഗ്യ കേന്ദ്രത്തെ റിസോര്‍ട്ട് സംവിധാനങ്ങളോട് ഉപമിച്ച മിഷന്‍ ഡയറക്ടര്‍ ജീവനക്കാരെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നമുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അടുത്ത ദിവസം അമ്പലവയല്‍, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, വടുവന്‍ചാല്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം സംഘം തിരികെ മടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ഡിപിഎം ഡോ. സമീഹ സൈതലവി, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ പി.എം ഫസല്‍, വിവിധ പ്രോഗ്രാം ഓഫിസര്‍മാര്‍ സംഘത്തെ അനുഗമിച്ചു.

Comments (0)
Add Comment