ഇരുളം ഫോറസ്ററ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിൽ വന്യ ജീവി സംഘർഷ ലഘുകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള തെരുവ് വിളക്കുകൾചെതലത്ത് റേഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീ എം കെ രാജീവ് കുമാർ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ബാലകൃഷ്ണന് കൈമാറി.ചടങ്ങിൽ മൂടകൊല്ലി വാർഡ് മെമ്പർ ശ്രീനേഷ് ഗോവിന്ദ്,ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി അബ്ദുൾ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫീസ്സർ പി. വി സുന്ദരേശൻ എന്നിവർ സന്നിഹിതരായിരുന്നു