നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതൽ

കൽപ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ പ്രചാരണത്തിന് ജില്ലയില്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, ടെക് ഫെസ്റ്റ്, പോസ്റ്റര്‍ പ്രദര്‍ശനം, ഫഌഷ് മോബ്, ജില്ലാതല എഐ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചതായി മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ സി. ഗിരീഷ്‌കുമാര്‍, മീനങ്ങാടി മോഡല്‍ കോളജ് പ്രിന്‍സിപ്പല്‍ സുധ മരിയ ജോര്‍ജ്, ഗ്ലാഡ്‌സണ്‍ പോള്‍, ആര്‍. ലിറ്റി, എസ്.എസ്. ചിത്ര, കെ.കെ. ഷൈന്‍, എം.ജെ. നന്ദകിഷോര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ക്ലേവില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. https://icgaife3.ihrd.ac.in/ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Comments (0)
Add Comment