ജനപ്രതിനിധികളെ ആദരിച്ചു

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് പിതാവിന്റെ നേതൃത്വത്തില്‍ മീനങ്ങാടി ബിഷപ്പ് ഹൗസില്‍ നടന്ന ഭദ്രാസന കൗണ്‍സില്‍ യോഗത്തിലായിരുന്നു ആദരം. ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ പോള്‍ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ജോയിന്റ് സെക്രട്ടറി ബേബി വാളങ്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Comments (0)
Add Comment