കൽപ്പറ്റ: ആസാമിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ കേരള ടീം മാനേജർ ആയി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടിയെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി കൂടിയായ ഷാജി, 2008 മുതൽ സിവിൽ സർവീസ് ഫുട്ബോൾ കേരള ടീം അംഗമാണ്. സബ് ജൂനിയർ മുതൽ എല്ലാതലങ്ങളിലും ജില്ലയുടെ താരമായും ക്യാപ്റ്റനായും കളിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് മൂലങ്കാവിലെ കായിക അധ്യാപകനായ ഷാജി, കാവുംമന്ദം പരേതനായ പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ. മക്കൾ ആയിഷ ലിസ, ഇഷ ഫാത്തിമ, ഇസാൻ മുഹമ്മദ്. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ സഹോദരനാണ്.