4 പവനോളം തൂക്കമുള്ള മാല മോഷ്ടിക്കാൻ വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ

കാസർകോട് ∙ ബദിയഡുക്ക കുംബഡാജെ മൗവ്വാർ ആജിലയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പുഷ്പലത വി. ഷെട്ടിയെയാണ് വ്യാഴാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെരഡാല സ്വദേശി പരമേശ്വര (രമേശ്–47) ആണ് പിടിയിലായത്. പുഷ്പലതയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കഴുത്ത് ‍ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതെത്തുടർന്നാണ് ബദിയഡുക്ക പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തിൽ പുഷ്പലതയുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതി പിടിയിലായത്. നാല് പവനോളം തൂക്കമുള്ള മാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം.

Comments (0)
Add Comment