Listen live radio
ബാരാമുള്ള ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ലഷ്കര്‍ കമാന്‍ഡറെന്ന് പൊലീസ്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുളളയില്‍ സൈന്യം വധിച്ച രണ്ട് ഭീകരരില്‍ ഒരാള്‍ ലഷ്കര്‍ കമാന്‍ഡര്‍ സജാദ് ആണെന്ന് പൊലീസ് അറിയിച്ചു. ബരാമുള്ള ക്രേരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റൊരാള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
രാവിലെ ഒമ്ബത് മണിയോടെയാണ് പ്രദേശത്ത് സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിവച്ചത്. തീവ്രവാദികളുടെ സംഘം സി.ആര്.പി.എഫിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു.
പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ മുസഫര്‍ അഹമ്മദും വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഒരാഴ്ച്ചയ്ക്കിടെ സുരക്ഷാ സേനയ്ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓഗസ്റ്റ് 14, 12 തീയതികളിലും സമാന രീതിയിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു.