Listen live radio

ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി സേവനം ആരംഭിച്ചു

after post image
0

- Advertisement -

ഡല്‍ഹി: ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി സേവനം ആരംഭിച്ചു. കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഔഷധ മരുന്നുകള്‍ എന്നിവ ലഭ്യമാക്കുമെന്ന് കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ മരുന്ന് വിപണിയില്‍ നിലകൊള്ളുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ ഷോപ്പുകളായ മെഡ്‌ലൈഫ്, നെറ്റ്‌മെഡ്‌സ്, ടെമാസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള 1 എംജി എന്നിവയോടാണ് ആമസോണ്‍ ഫാര്‍മസി കൊമ്ബുകോര്‍ക്കുവാന്‍ പോകുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 10 പുതിയ വെയര്‍ഹൗസുകള്‍ തുറക്കാന്‍ ആമസോണ്‍ പദ്ധതിയിട്ടിരുന്നു. മാധ്യങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആമസോണ്‍ ഇന്ത്യയില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.
കൂടാതെ കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, ഗുണമേന്മ ഉറപ്പാക്കിയ വില്‍പ്പനക്കാരില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ പ്രിസ്ക്രിപ്ഷന്‍ പരിശോധിച്ചുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന അല്ലെങ്കില്‍ ഇ-ഫാര്‍മസികള്‍ക്കായുള്ള നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള നിബന്ധനകള്‍ ഇന്ത്യയില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാല്‍ നിരവധി ഓണ്‍ലൈന്‍ മരുന്നുകളുടെ കേന്ദ്രമായ മെഡ്‌ലൈഫ്, നെറ്റ്മെഡ്സ്, ടെമസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള 1 എം‌ജി എന്നിവയുടെ വളര്‍ച്ച പരമ്ബരാഗത മരുന്ന് കടകള്‍ക്ക് എതിരാളികളായി മാറുന്നു.

Leave A Reply

Your email address will not be published.