Listen live radio
തമിഴ് ചിത്രം ചക്ര ആമസോണ്‍ പ്രൈമില്‍ ഉടന്‍ റിലീസ് ചെയ്യും
ചെന്നൈ: നവാഗതനായ എം.എസ് ആനന്ദ് വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചക്ര. ചിത്രം ആമസോണ്‍ പ്രൈമില്‍ ഉടന്‍ റിലീസ് ചെയ്യും. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും , വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’ യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാന്‍ഡ്രയും പ്രധാന വേഷത്തിലെത്തുന്നു.
റോബോ ഷങ്കര്‍, കെ. ആര്. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആക്ഷന്‍ ശേഷം വിശാല്‍ നായകനായി എത്തുന്ന ചിത്രമാണിത്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന് ഷങ്കര്‍ രാജയാണ്. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിര്‍മിക്കുന്നത്.