Listen live radio

“ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തയ്യാര്‍” : ശക്തരായ രാഷ്ട്രങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധം അനിവാര്യമെന്ന് ചൈന

after post image
0

- Advertisement -

ബെയ്ജിങ് : ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ചൈന. ബെയ്ജിങ്ങിലെ വാര്‍ത്താസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവായ ഷാവോ ലിജിയാനാണ്‌ ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും പരസ്പരവിശ്വാസവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്താനും തയ്യാറാണെന്ന കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ പരമാധികാരത്തിലേക്ക് കടന്നു കയറ്റം നടത്താന്‍ ശ്രമിച്ചവര്‍ക്ക് രാജ്യം തക്കതായ മറുപടി നല്‍കിയെന്ന് സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.മോദിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കവേയാണ്‌ ഷാവോ ലിജിയാന്‍ ചൈനയുടെ നയം വ്യക്തമാക്കിയത്.
ഇന്ത്യയും ചൈനയും പോലെ ശക്തമായ രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തേണ്ടതുണ്ടെന്നും ദീര്‍ഘകാല ബന്ധം പരിഗണിച്ച്‌ പരസ്പരം ബഹുമാനിച്ചും പിന്തുണച്ചുമാണ് മുന്നോട്ടു പോകേണ്ടതെന്നും ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.