Listen live radio

രാകേഷ് അസ്താന പുതിയ ബിഎസ്എഫ് ഡയറക്ടര്‍

after post image
0

- Advertisement -

ഡല്‍ഹി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബി എസ് എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. നിലവില്‍ സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറലാണ്. 1984ലെ ഗുജറാത്ത് കേഡര്‍ ഐ പി എസുകാരനാണ് . 2002ല്‍ ഗുജറാത്ത് കലാപത്തിന് മുന്നോടിയായി നടന്ന ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെപ്പ് കേസ്, 1997ലെ കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകള്‍ അന്വേഷിച്ചു.
2018ല്‍ സി ബി ഐയിലെ മുതിര്‍ന്ന ഓഫീസറായിരിക്കെ മറ്റൊരു ഓഫീസറായ അലോക് വര്‍മയുമായുണ്ടായ അഭിപ്രായ ഭിന്നത ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. വിവാദത്തെ തുടര്‍ന്ന് അസ്താനയെ പദവിയില്‍ നിന്ന് നീക്കുകയാണ് ചെയ്തത്. അലോക് വര്‍മയെയും നീക്കി. പക്ഷേ അദ്ദേഹം അധികം വൈകാതെ ജോലി രാജിവച്ചു. 2019 ജനുവരിയിലാണ് അസ്താനയെ സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാക്കിയത്.

Leave A Reply

Your email address will not be published.