Listen live radio

താടികളഞ്ഞ് ചുള്ളനായി ലാലേട്ടന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

after post image
0

- Advertisement -

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് താടി നീട്ടി വളര്‍ത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. താടികളഞ്ഞ് പുത്തന്‍ ലുക്കിലാണ് ഇപ്പോള്‍ ലാലേട്ടന്‍ എത്തിയിരിക്കുന്നത്. മൈജിയുടെ പരസ്യ ചിത്രീകരണത്തിനാണ് നടന്‍ എത്തിയത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പുതിയതായി അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.