Listen live radio

കര്‍ണാടകയിലെ ഇഞ്ചി കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് ഇടപെടും

after post image
0

- Advertisement -

കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകരുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടങ്ങളിലെ കളക്ടര്‍മാരുമായി ഇടപെട്ട് നടപടികള്‍ കൈകൊളളാന്‍ തീരുമാനം. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കര്‍ണാടകയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നതായി എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോവിഡിന്റെ മറവില്‍ കേരളത്തില്‍ നിന്നുള്ള കൃഷിക്കാരെ പലവിധ ചൂഷണത്തിനു വിധേയരാക്കുന്നതായി പരാതിയുണ്ട്. ഇവരുടെ ഭക്ഷണം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താന്‍ അതാത് ജില്ലാ കളക്ടര്‍മാരുടെയും പോലീസ് മേധാവികളുമായും ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

Leave A Reply

Your email address will not be published.