Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ ഈയാഴ്ച വീണ്ടും ചോദ്യം ചെയ്‌തേക്കും; എന്‍ഐഎ സംഘം ഇന്ന് തിരുവനന്തപുരത്ത്, കുരുക്ക് മുറുകുന്നു…

after post image
0

- Advertisement -

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ന് എന്‍ ഐ എ സംഘം തലസ്ഥാനത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കറിനെ കാണാന്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമര്‍ശിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.