Listen live radio
തിരുവോണത്തിന് ഒന്നിച്ച് മദ്യപിച്ച ശേഷം തമ്മില്‍ തല്ലി, ഒരാളെ അടിച്ചും കഴുത്തിന് കയറിട്ട് കുരുക്കിയും കൊലപ്പെടുത്തി
കൊല്ലം: തിരുവോണത്തിന് ഒന്നിച്ച് മദ്യപിച്ച ശേഷം തമ്മില്‍ തല്ലി, ഒരാളെ അടിച്ചും കഴുത്തിന് കയറിട്ട് കുരുക്കിയും കൊലപ്പെടുത്തി. അഞ്ചുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഉണ്ണിയാണ് (50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വാളകം വാലിക്കോട്ടുകോണം കോളനി ഭാഗത്ത് കുഞ്ഞപ്പിയുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യയും മക്കളും ഇല്ലാത്ത എഴുപത്തഞ്ചുകാരനായ കുഞ്ഞപ്പിക്കൊപ്പമാണ് ഉണ്ണി മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്. പത്തനാപുരം പനമ്ബറ്റ സ്വദേശി ജോസും മറ്റ് ചിലരും ഈ വീട്ടില്‍ മിക്കപ്പോഴും എത്താറുണ്ട്. ചില ദിവസങ്ങളില്‍ മേസ്ത്രിപ്പണിയ്ക്ക് പോവുകയും കിട്ടുന്ന തുകയുമായെത്തി മദ്യം വാങ്ങി കുഞ്ഞപ്പിയുടെ വീട്ടിലിരുന്ന് കുടിക്കുന്നതുമാണ് പതിവ്.