Listen live radio

കടുവയുടെ അക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

after post image
0

- Advertisement -

കൽപ്പറ്റ: നീലഗിരിയില്‍ കടുവയുടെ അക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡി കുറുന്പര്‍ പാടിയിലെ മാതന്‍റെ ഭാര്യ ഗൌരിയാണ് മരിച്ചത്. അന്‍പത്
വയസായിരുന്നു. മുതുമല ടൈഗര്‍ റിസര്‍വിലെ സിംഗാര റേഞ്ചിലാണ് സംഭവം. പശുക്കളെ തീറ്റാനായി വനത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക്
ശേഷം മൃതദേഹം സംസ്കരിച്ചു. കടുവയെ കണ്ടെത്തുന്നതിനായി വനത്തനുള്ളില്‍ പത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേയ്ക്ക് ആരും
വനത്തിനുള്ളില്‍ പ്രവേശിയ്ക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗൌരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.