Listen live radio

പൊലീസുകാരനെ കുഴിയിലേക്ക് തള്ളിയിട്ടു; 3 പ്രതികള്‍ കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു

after post image
0

- Advertisement -

കൊല്ലം: പോക്സോ കേസില്‍ പിടിയിലായ മൂന്ന് പ്രതികള്‍ കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പോക്സോ കേസിനു പുറമേ ഒട്ടേറെ കേസുകളില്‍ പ്രതികളായ കല്ലുവാതുക്കല്‍ പുലിക്കുഴി ചരുവിള വീട്ടില്‍ ജിത്തു (കുട്ടന്‍-24), മനു (26), ചിന്നുക്കുട്ടന്‍ (20) എന്നിവരാണു രക്ഷപ്പെട്ടത്. പ്രതികള്‍ കുഴിയിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം കല്ലമ്ബലം സ്വദേശി വി.അനൂപിനാണ് (31) നട്ടെല്ലിനു സാരമായി പരുക്കേറ്റത്. കൈകള്‍ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. എആര്‍ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി സ്റ്റേഷന്‍ ഡ്യൂട്ടിയിലായിരുന്നു. ഞായര്‍ രാത്രി 11നു പെരുമ്ബുഴ യക്ഷിക്കാവ് കോളനിയിലാണ് സംഭവം. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും.

Leave A Reply

Your email address will not be published.