Listen live radio

വയനാട്ടില്‍ യുവാക്കൾക്ക് നേരെ ഭീകര പോലിസ് മര്‍ദ്ദനം: തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ കാടത്തം, ആഞ്ഞടിച്ച് പോപ്പുലർ ഫ്രണ്ട്

after post image
0

- Advertisement -


മാനന്തവാടി: വയനാട്ടില്‍ യുവാക്കൾക്ക് നേരെ ഭീകര പോലിസ് മര്‍ദ്ദനം
തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ കാടത്തം
മാസ്ക് ധരിച്ചത് ശരിയായില്ലെന്ന കാരണത്തിന് സാധനങ്ങൾ വാങ്ങാൻ കടയിൽ നിൽക്കുകയായിരുന്ന യുവാക്കൾക്കു നേരെ പോലിസിന്‍റെ ക്രൂരമർദ്ദം നടത്തിയത് ഏന്നും പോപ്പുലർ പ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
 

. നിസ്സാര പ്രശ്നത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം തലപ്പുഴ പോലിസ് ഭീകരമായി മര്‍ദ്ദിച്ചത് ഏന്നും ഇവർ കുറ്റപ്പെടുത്തി.
പീച്ചംകോട് മക്കി അബ്ദുല്ലയുടെ മകൻ ഇഖ്ബാല്‍(34).പീച്ചംകോട് കുന്നക്കാടന്‍ മരക്കാര്‍ മകന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.ഇവര്‍ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പോലിസ് തയ്യാറായില്ല. ഏന്നും ഇവർ പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വെെകീട്ട് നാലോടെ തലപ്പുഴ എക്സെെസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷമീറിനെയും തലപ്പുഴ സ്റ്റേഷന്‍ ചുമതലയുള്ള സി ഐ പി കെ ജിജീഷിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ബെെക്കിന്‍റെ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ നില്‍കുകയായിരുന്നു യുവാക്കള്‍. മുഖത്തെ മാസ്ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ പേര് ചോദിച്ചറിഞ്ഞതിന് ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം.
പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയതിന് സമാനമായ അതിക്രമമാണ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ യുവാക്കൾക്ക് നേരെ അരങ്ങേറിയത്. ഏന്നും ഇവർ പ്രപ്പുലർ പ്രണ്ട്പ നേതാക്കൾ പറഞ്ഞു. കുറ്റക്കാരായ പോലിസ്കർക്ക്
ഏതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത അധികാരികൾക്കും പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ പോപ്പുലർ പ്രണ്ട് നേതാക്കളായ എസ് മുനീർ, സഹീർ അബ്ബസ്, സജീർ എം ടി തുടങ്ങിയവർ പങ്കെടുത്തു.അതേസമയം ആരോപണം ആടിസ്ഥാനരഹിതമാണ് എന്ന് തലപ്പുഴ പോലീസും അറിയിച്ചു.

Leave A Reply

Your email address will not be published.