Listen live radio
തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം; സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡ് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് 19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്നുപേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും രണ്ടുപേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇതുവരെ 474 പേര്‍ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.16693 പേര്‍ നിരീക്ഷണത്തിലാണ്. 16383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും.
രോഗലക്ഷണങ്ങള്‍ ഉള്ള 35171വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34519 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.