Listen live radio

പൂന്തുറ സിറാജ് അന്തരിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്(57) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവാണ്. 2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു.

മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് സിറാജ് മത്സരിച്ചത്.. 2005ല്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്താണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്.

Leave A Reply

Your email address will not be published.