Listen live radio
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ബിരുദം തിരിച്ച് നൽകണം: വിദ്യാർത്ഥികളോട് കാലിക്കറ്റ് സർവ്വകലാശാല
കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് സർവ്വകലാശാലയിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാക്കിയത്.
സംസ്ഥാനത്ത് സ്ത്രീധന മരണം വർധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകാൻ നിർദേശം നൽകിയത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥിയും രക്ഷിതാവും എഴുതി നൽകണം. ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ച് നൽകണമെന്നും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിൽ പറയുന്നു.
സർവ്വകലാശാലയിൽ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റുകളെ തുടർന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സർക്കാരിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത്. നിലവിൽ പ്രവേശനം നേടിയവരിൽ നിന്നും സത്യവാങ്മൂലം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.