Listen live radio

മേഘ്‌നരാജ് പുനർവിവാഹിതയാകുന്നുവെന്ന് പ്രചാരണം; രൂക്ഷമായി പ്രതികരിച്ച് നടൻ പ്രഥം

after post image
0

- Advertisement -

നടി മേഘ്‌നരാജ് പുനർവിവാഹിതയാകുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെ കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥം. പ്രഥമും മേഘ്‌നയും വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് പുനർവിവാഹവാർത്ത പുറത്തുവന്നത്.

വാർത്തകളും പ്രചാരണങ്ങളും അതിരു കടന്നപ്പോൾ പ്രതികരണവുമായി പ്രഥം തന്നെ രംഗത്തെത്തി. ‘ആദ്യമൊക്കെ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാനാണ് പോകുന്നത്’. ഇത്തരം വിഡിയോകൾ നീക്കം ചെയ്യിപ്പിച്ച് മറ്റ് ചാനലുകൾക്ക് കൂടി ഒരു പാഠമാകേണ്ട സ്ഥിതിയാണ്.’- പ്രഥം വ്യക്തമാക്കുന്നു.

കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്‌നയുടെ ഭർത്താവ്. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂൺ 7 നായിരുന്നു ചിരഞ്ജീവിയുടെ മരണം. ചിരഞ്ജീവി മരിക്കുമ്‌ബോൾ മേഘ്‌ന ഗർഭിണിയായിരുന്നു. 2020 ഒക്ടോബറിൽ മേഘ്‌നയ്ക്ക് ആൺകുഞ്ഞു ജനിച്ചു.

Leave A Reply

Your email address will not be published.