Listen live radio

നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റു മരിച്ചു

after post image
0

- Advertisement -

 

സുൽത്താൻ ബത്തേരി: കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് പേവിഷബാധയേറ്റു മരിച്ചു. മുത്തങ്ങ മന്മദമൂല സ്വദേശി കിരൺകുമാറാണ് (30) മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിനു മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും ഇല്ലായിരുന്നു.

തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബാൾ കളിച്ചു മടങ്ങിയെത്തിയതിനു ശേഷമാണ് കിരണിന് അസ്വസ്ഥതകൾ തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. നൂൽപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് ആഴ്ചകൾക്ക് മുമ്പ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. പിതാവ്- കരുണൻ, അമ്മ- രാധ, സഹോദരൻ- രഞ്ജിത്.

 

Leave A Reply

Your email address will not be published.