Listen live radio

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആറു ഭക്ഷണങ്ങൾ; സുഷി മുതൽ 22 ക്യാരറ്റ് ദോശ വരെ

after post image
0

- Advertisement -

 

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവങ്ങളാണിവ. വിലകൊണ്ടും രുചികൊണ്ടും ലോക പ്രശസ്തമാണ് ഈ വിഭവങ്ങൾ.

ദൈനംദിന ജീവിതത്തിൽ ഒഴികൂടാനാകാത്ത ഒന്നാണ് ഭക്ഷണം. പലരും ജോലി ചെയ്യുന്നതുവരെ മികച്ച ഭക്ഷണം കഴിക്കുന്നതിനാണ്. പുതിയ വിഭവങ്ങൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ കുറവാണ്. ചില സ്പെഷൽ വിഭവങ്ങൾ കഴിക്കാനായി യാത്ര ചെയ്യുന്നവരും കുറവല്ല. ചില ഭക്ഷണങ്ങളെ നമുക്ക് അന്യമാക്കുന്നത് അവയുടെ വിലയാണ്. ഇന്ത്യയിൽ വിലകൊണ്ട് പ്രശസ്തമായ അഞ്ചു ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ജപ്പാൻകാരുടെ പരമ്പരാഗത ഭക്ഷണമായ സുഷി മുതൽ ഇന്ത്യക്കാരുടെ ദോശ വരെ ഇക്കൂട്ടത്തിലുണ്ട്.

ആംഗസ് ടി -ബോൺ സ്റ്റീക്ക് – ലീ സർക്യൂ


ഏഷ്യയിലെ ലീ സിർക്യൂവിന്റെ ആദ്യ ആഡംബര ഡൈനിങ് രൂപകൽപ്പന ചെയ്തത് പ്രശസ്ത ജാപ്പനീസ് സ്ഥാപനമായ ഡിസൈൻ സ്പിൻ സ്റ്റുഡിയോസ് ആണ്. ഇവരുടെ ഏറ്റവും പ്രശസ്തമായ വിഭവം ആംഗസ് ടി- ബോൺ സ്റ്റീക്കാണ്. ഏകദേശം 8,500 രൂപയാണ് ഇതിന്റെ വില. ലീല പാലസ് റസ്റ്റോറന്റ് ഗ്രൂപ്പിലെ പ്രധാന ആകർഷണങ്ങളിലൊന്നും ഈ വിഭവമാണ്. പോത്തിന്റെ നട്ടെല്ലിനടത്തുവരുന്ന ടി ആകൃതിയിലുള്ള മാംസമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്.

മോറിമോട്ടോയുടെ വസബിയിലെ ഇന്ത്യൻ സുഷി


താജ്മഹൽ ഹോട്ടലിലെ ഇന്ത്യയുടെ പ്രധാന സവിശേഷതകളിലൊന്നാണ് ഈ വിഭവം. ജപ്പാനാണ് സുഷിയുടെ സ്വദേശമെങ്കിലും അതേ തനിമയിൽ ഇന്ത്യൻ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ വിഭവം. ഒരു പ്ലേറ്റ് സുഷിക്ക് ഏകദേശം 8,725 രൂപയാണ് ഈടാക്കുന്നത്. പ്രത്യേകതരം അരി, പഞ്ചസാര, ഉപ്പ്, സമുദ്ര വിഭവങ്ങൾ എന്നിവയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. സമുദ്ര വിഭവങ്ങൾ ചെറുതായി അരിഞ്ഞ് വേവിക്കാതെയാണ് സുഷി തയാറാക്കുന്നത്. ഇവയ്ക്കൊപ്പം പച്ചക്കറികളുമുണ്ടാകും. വിവിധതരം സോസുകളാണ് വിഭവത്തിനു രുചി നൽകുന്നത്.

പിസ ക്യൂബ്


ഡൽഹി ലീല പാലസിന്റെ പ്രധാന വിഭവം. ഫ്രഞ്ച് വോഡ്കയായ ഗ്രേ ഗൂസിന്റെ ഒപ്പമാണ് വിളമ്പുന്നത്. ഏറ്റവും മികച്ച കൊഞ്ചാണ് ഈ പിസയിലെ പ്രധാന വിഭവം. പ്രധാന പാചകക്കാരൻ നേരിട്ടു പിസ വിളമ്പു മേശയിലെത്തിക്കും. ഏകദേശം 10,000 രൂപയാണ് ഈ പിസയുടെ വില. മികച്ച സ്വാദാണ് പിസയുടെ സവിശേഷത. സോസുകളും വിഭവത്തിനൊപ്പം വിതരണം ചെയ്യും.

പെക്കിങ് ഡക്ക്


ന്യൂഡൽഹിയാണ് സ്വദേശം. താറാവാണ് പ്രധാന വിഭവം. ഡൽഹിയിലെ ചി നി റസ്റ്റോറന്റിലെ ആഢംബര വിഭവങ്ങളിലൊന്ന്. തൊലിക്കടിയിലെ നേർത്ത പാടയും ഇറച്ചിയും നന്നായി വേവിക്കും. ഇവ ചെറിയ കഷണങ്ങളായാണ് വിളമ്പുന്നത്. കഴിക്കാനെത്തുന്നവരുടെ മുന്നിലാണ് നിർമാണവും വിതരണവും എന്നതു സവിശേഷതയാണ്. ഏകദേശം 5,200 രൂപയാണ് വില.

ബട്ടർചിക്കൻ- അനാർക്കലി


ഹൈദരാബാദാണ് സ്വദേശം. കോഴികൊണ്ടുള്ള വിഭവം. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഏറ്റവും ഗുണമേൻമയുള്ള ഉറവ വെള്ളവും വെണ്ണയുമാണ് പ്രധാന ചേരുവകൾ. അനാർക്കലിയെന്നു പേരു നൽകിയിരിക്കുന്ന വിഭവം എട്ടു വർഷത്തോളം ചെറിയ കണ്ടെയ്നറിൽ സൂക്ഷിച്ച ശേഷമാണ് വിളമ്പുന്നത്. 6000 രൂപയാണ് വില.

സ്വർണം പൂശിയ ദോശ

Image
സാധാരണ ദോശയാണ് വിഭവം. നെയ്യ് ചേർക്കും. രാജ്ഭോഗ് എന്നറിയപ്പെടുന്ന ഈ ദോശ ബംഗളുരുവിൽനിന്നാണ്. ദോശയ്ക്കു മുകളിൽ മധുര പലഹാരങ്ങളിലും മറ്റും ഉപയോഗിക്കുന്ന കഴിക്കാവുന്ന 24 ക്യാരറ്റ് ഗോൾഡ് ഷീറ്റ് പൊതിയും. വെള്ളി തളികയിലാണ് ഈ സ്വർണദോശ വിളമ്പുക. ഒരു പ്ലേറ്റിന് 1,100 രൂപയാണ് വില.

Leave A Reply

Your email address will not be published.