Listen live radio
സാമ്പത്തിക പ്രതിസന്ധിയിൽ ഫീസ് അടയ്ക്കാനാകാതെ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി ; സഹായവുമായെത്തി കെ സുരേന്ദ്രനും വിജയൻ തോമസും

- Advertisement -
തിരുവനന്തപുരം : സമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം തടസ്സപ്പെട്ട പ്രാദേശിക നേതാവിന്റെ മകൾക്ക് സഹായവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴക്കൂട്ടം മണ്ഡലത്തിലെ ഏരിയ വൈസ് പ്രസിഡന്റിന്റെ മകൾക്കാണ് ഫീസ് അടയ്ക്കാനുള്ള പണം കെ സുരേന്ദ്രന്റെ ഇടപെടൽ മൂലം ലഭിച്ചത്.
ഇലക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ തിരുവനന്തപുരത്തെ പി.ആർ.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിലാണ് പഠിക്കുന്നത് .അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികൂടിയായ ഈ കുട്ടിക്ക് കൊറോണ ബാധിച്ച് നാടെങ്ങും വിഷമതകളാൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫീസ് അടയ്ക്കാനായി കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്. തുടർന്ന് മകളുടെ കോളേജ് ഫീസ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പിതാവ് തന്നെ മണ്ഡലം കമ്മിറ്റിയെ അറിയിച്ച് ആ വിഷയം പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് സുരേന്ദ്രന്റെ ഇടപെടലിൽ ബിജെപി നേതാവ് വിജയൻ തോമസ് വിദ്യാർത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറി. ബാലു നായർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പ്രവർത്തകർ, പാർട്ടി, നേതാവ് . ഇതിൽ പ്രവർത്തകർ ചേരുമ്പോൾ പാർട്ടിയും പ്രവർത്തന മികവിൽ നേതാവും ജനിക്കുന്നു……
കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റിന്റെ മകളുടെ കോളേജ് ഫീസ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് മണ്ഡലം കമ്മിറ്റിയെ അറിയിക്കുകയും ആ വിഷയം പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രി കെ സുരേന്ദ്രൻ ജിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഉടൻ വിഷയത്തിന് ശ്രീ വിജയൻ തോമസ് സാറിന്റെ സഹായത്തോടെ പരിഹാരം കണ്ടു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ തിരുവനന്തപുരത്തെ പി.ആർ.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിലാണ് പഠിക്കുന്നത്. അവസാന വർഷ നഴ്‌സിംഗ് വിദ്യാർഥികൂടിയായ ഈ കുട്ടിക്ക് കൊറോണ ബാധിച്ച് നാടെങ്ങും വിഷമതകളാൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫീസ് അടയ്ക്കാനായി കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്.
പ്രസ്തുത പ്രവർത്തകന്റെ ഈ വിഷമതകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ സുരേന്ദ്രൻ ജി അറിഞ്ഞതോടെ ഉടനടി അവരുടെ ഫീസ് അടയ്ക്കാനുള്ള തുക ശ്രീ വിജയൻ തോമസ് സാറിന്റെ സഹായത്തോടെ അവർക്കു കൈമാറി. രാഷ്ട്രീയ പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ചു പ്രവർത്തകരുടെ മനസ്സറിയുന്ന, ജനകീയ അടിത്തറയുള്ള ശ്രീ സുരേന്ദ്രൻജിയും , ശ്രി വിജയൻ തോമസ് സാറിനെ പോലുള്ള നേതാക്കൾ എന്നും പാർട്ടിയുടെ മുതൽകൂട്ടു തന്നെയാണ്. പ്രവർത്തകരുടെ കഷ്ട്ടതകൾ മനസിലാക്കി ഉചിതമായി ഇടപെടലുകൾ നടത്തിയ സംസഥാന അധ്യക്ഷൻ ശ്രി സുരേന്ദ്രൻ ജിക്കും, ശ്രി തോമസ് സാറിനും കഴക്കൂട്ടം മണ്ഡലത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.