Listen live radio

ജില്ലയിൽ 286 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 286 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 801 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 283 പേർക്ക് സമ്പർക്കത്തിലൂടെ
യാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115677 ആയി. 109408 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5532 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4538 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 38, മേപ്പാടി 31, തിരുനെല്ലി 28, തവിഞ്ഞാൽ 26, പനമരം 22, മാനന്തവാടി 21, നെൻമേനി 20, കൽപ്പറ്റ 19, പടിഞ്ഞാറത്തറ 14, മുള്ളൻകൊല്ലി 9, കോട്ടത്തറ 7, അമ്പലവയൽ, എടവക, ബത്തേരി 6 വീതം, മീനങ്ങാടി, വൈത്തിരി 5 വീതം, തരിയോട് 4, കണിയാമ്പറ്റ, പൂതാടി, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണ്ണാടകയിൽ നിന്നും വന്ന പുൽപ്പള്ളി സ്വദേശിക്കും തമിഴ്‌നാട്ടിൽ നിന്നും വന്ന 2 ബത്തേരി സ്വദേശികൾക്കും രോഗബാധ സ്ഥിരീകരിച്ചു.

801പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 74 പേരും വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 727 പേരുമാണ് രോഗമുക്തരായത്.

1267 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1267 പേരാണ്. 2325 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14834 പേർ. ഇന്ന് പുതുതായി 50 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1046 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 777088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 774932എണ്ണത്തിന്റെ ഫലം ലഭിച്ചു. 659255 പേർ നെഗറ്റീവും 115677 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.