Listen live radio

മുട്ടിൽ മരം മുറികേസ്;പ്രതികളുടെ ജാമ്യഹർജികളിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും

after post image
0

- Advertisement -

 

 

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യഹർജികളിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും.

പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. കൂടാതെ രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നുമാണ് ആവശ്യം.

എന്നാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വില്ലേജ് അധികാരികളുമായി പ്രതികൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സർക്കാർ വാദത്തിനിടെ വൃക്തമാക്കിയിരുന്നു. നേരത്തെ സുൽത്താൻ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

 

Leave A Reply

Your email address will not be published.