Listen live radio

ജില്ലയിൽ 230 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 230 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 615 പേർ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115907 ആയി. 110025 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5196 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4183 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മേപ്പാടി 28, അമ്പലവയൽ, മീനങ്ങാടി 21 വീതം, നൂൽപ്പുഴ, ബത്തേരി 20 വീതം, പുൽപ്പള്ളി 18, മുള്ളൻകൊല്ലി 12, കണിയാമ്പറ്റ 11, മുട്ടിൽ, നെൻമേനി 9 വീതം, പൂതാടി, തവിഞ്ഞാൽ 7 വീതം, എടവക, കൽപ്പറ്റ, കോട്ടത്തറ 6 വീതം, മാനന്തവാടി, മൂപ്പൈനാട് 5 വീതം, പനമരം 4, പൊഴുതന, തരിയോട് 3 വീതം, തിരുനെല്ലി, തൊണ്ടർനാട് 2 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വൈത്തിരി ഓരോന്ന് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും ഒരു അമ്പലവയൽ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

615 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 30 പേരും വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 585 പേരുമാണ് രോഗമുക്തരായത്.

1046 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1046 പേരാണ്. 1572 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14308 പേർ. ഇന്ന് പുതുതായി 78 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1330 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 778418 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 775352 എണ്ണത്തിന്റെ ഫലം ലഭിച്ചു. 659445 പേർ നെഗറ്റീവും 115907 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.