Listen live radio
വയനാട് ജില്ലയിൽ ഇന്ന് 457 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 458 പേർ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 454 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90 ആണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116364 ആയി. 110485 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 4963 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4012 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
നെൻമേനി 55, ബത്തേരി 46, പൂതാടി 37, മാനന്തവാടി 35, നൂൽപ്പുഴ 33, കൽപ്പറ്റ 28, മുട്ടിൽ 23, പൊഴുതന 21, വെള്ളമുണ്ട 19, എടവക 17, അമ്പലവയൽ, മീനങ്ങാടി, തവിഞ്ഞാൽ 16 വീതം, വൈത്തിരി 14, തൊണ്ടർനാട് 13, പനമരം 12, മുള്ളൻകൊല്ലി 10, കോട്ടത്തറ 9, കണിയാമ്പറ്റ, മേപ്പാടി 8 വീതം, പുൽപ്പള്ളി 7, തിരുനെല്ലി 5, പടിഞ്ഞാറത്തറ 4, വെങ്ങപ്പള്ളി 2 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്നാട് സ്വദേശികൾക്കും കർണ്ണാടകയിൽ നിന്നും വന്ന തൊണ്ടർനാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
458 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 പേരും വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 438 പേരുമാണ് രോഗമുക്തരായത്.
823 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 823 പേരാണ്. 501 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14630 പേർ. ഇന്ന് പുതുതായി 28 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 2622 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 781040 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 779095 എണ്ണത്തിന്റെ ഫലം ലഭിച്ചു. 662731 പേർ നെഗറ്റീവും 116364 പേർ പോസിറ്റീവുമാണ്.