Listen live radio
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. കുന്നമംഗലം സാൾവോ വീട്ടിൽ ജിംഷാദിന്റെ മകൻ അമൽ ഷെഹസിൻ (8) ആണ് മരിച്ചത്. പൂളിലെ വെള്ളക്കെട്ടിൽ നിന്നും കുട്ടിയെ ഉടൻ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായാണ് ആദ്യ വിവരം.
നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിലെ പൂളിൽ കുട്ടി അറിയാതെ വീണതായാണ് ബന്ധുക്കൾ നൽകുന്ന സൂചന ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്നലെ രാവിലെയാണ് റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയത്. വൈകിട്ട് നാലു മണിയോടെ റിസോർട്ടിലെത്തിയ എല്ലാവരും പൂളിൽ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം. ജിഷാദിന്റെ കാരന്തൂർ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോർട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൈത്തിരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
അമൽ, കാൽതെറ്റി നീന്തൽകുളത്തിൽ വീണത് ആരും അറിഞ്ഞില്ല. മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. അപകടമുണ്ടായ റിസോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും