Listen live radio
വയനാട് ജില്ലയിൽ ഇന്ന് 105 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 656 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30 ആണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118198 ആയി. 113259 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 4374 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 3766 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
പൂതാടി 45, അമ്പലവയൽ, ബത്തേരി 33 വീതം, നെൻമേനി 29, മുട്ടിൽ 25, മീനങ്ങാടി 24, പുൽപ്പള്ളി 22, മൂപ്പൈനാട് 13, മേപ്പാടി 11, വൈത്തിരി 10, നൂൽപ്പുഴ 8, കണിയാമ്പറ്റ, മുള്ളൻകൊല്ലി 7 വീതം, മാനന്തവാടി 6, കൽപ്പറ്റ 5, തിരുനെല്ലി, വെങ്ങപ്പള്ളി 2 വീതം, എടവക, കോട്ടത്തറ, പനമരം, പൊഴുതന, തവിഞ്ഞാൽ, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നും വന്ന മേപ്പാടി സ്വദേശിക്കും കർണ്ണാടകയിൽ നിന്നും വന്ന കൽപ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
276 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 53 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 223 പേരുമാണ് രോഗമുക്തരായത്.
1358 പേർ പുതുതായി നിരീക്ഷണത്തിൽ
പുതുതായി നിരീക്ഷണ ത്തിലായത് 1358 പേരാണ്. 1295 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14903 പേർ. ഇന്ന് പുതുതായി 38 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 2293 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 791921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 790324 എണ്ണത്തിന്റെ ഫലം ലഭിച്ചു. 671836 പേർ നെഗറ്റീവും 118488 പേർ പോസിറ്റീവുമാണ്.