Listen live radio

ചരക്കുലോറി പുഴയിലേക്ക് മറിഞ്ഞു

after post image
0

- Advertisement -

 

വൈത്തിരി: ദേശീയപാതയിൽ പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് സമീപം ചരക്കുലോറി പുഴയിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവർ കുന്ദമംഗലം സ്വദേശി സലീമും ക്ലീനർ ബഷീറും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തെറ്റായ ദിശയിൽ എതിരെവന്ന മിനി ലോറിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ പുഴയിലേക്ക് മറിയുകയായിരുന്നു. യന്ത്രസാമഗ്രികളുമായി ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. മിനിലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.