Listen live radio
- Advertisement -
വയനാട്: ഇസാഫ്, ഓപ്പർച്യൂണിറ്റി ഇന്റർനാഷണൽ ആസ്ട്രേലിയയും സംയുക്തമായി വയനാട് ജില്ലയ്ക്ക് കോവിഡ് പ്രതിരോധ വാഹനം നൽകി.
രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി നടപ്പിലാക്കി വരുന്ന ‘സുരക്ഷ 21’ പദ്ധതിയുടെ ഭാഗമായാണ് കോവിഡ് റെസ്പോൺസ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാഹനം നൽകിയത്.
ആദിവാസി മേഖലകളിൽ കോവിഡ് വാക്സിൻ നൽകുന്നതിനായി വാഹനം ഉപയോഗപ്പെടുത്തും. ജില്ലാ കലക്ടർ എ. ഗീത വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഇസാഫ് മാനേജർ (സോഷ്യൽ ഇനിഷിയേറ്റീവ്) കെ. ഗിരീഷ് കുമാർ, പ്രൊജക്റ്റ് കോർഡിനേറ്റർ പ്രണോയ് ആന്റണി, ഡിവിഷണൽ മാനേജർ ജിബിൻ വർഗീസ്, കസ്റ്റമർ മാനേജർ കെ.രാജേഷ്, റിട്ടെയിൽ മാനേജർ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.