Listen live radio

അധ്യാപികമാരും വിദ്യാർഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറൽ

after post image
0

- Advertisement -

 

പുൽപള്ളി: കോവിഡ് കാലത്തെ വിരസത മാറ്റാനും മാനസിക സമ്മർദ്ദങ്ങൾ മറികടക്കാനും നൃത്തപരിശീലനത്തിൽ സജീവമായ അധ്യാപികമാരും വിദ്യാർഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ചിലങ്ക നാട്യകലാകേന്ദ്രം ഉടമയായ കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിക്ഷണത്തിലാണ് അധ്യാപികമാരായ സൗമ്യ ജയരാജ്, ആശ, ജോർല എന്നിവരും വിദ്യാർഥിനികളായ റിഷിപ്രഭ, നിയ, അശ്വതി എന്നിവർ പുൽപള്ളി സീതാദേവി ലവകുശ ക്ഷേത്രാങ്കണത്തിൽ ചുവടുകൾ വെച്ചത്.
പനമരം ഗവ. ടി.ടി.ഐയിലെ അധ്യാപികയായ സൗമ്യ ജയരാജും കാപ്പിസെറ്റ് ഗവ. സ്‌കൂൾ അധ്യാപിക ആശയും ആറ് വർഷമായി റെസി ഷാജിദാസിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരുകയാണ്.

കോവിഡ് വ്യാപനത്തോടെ വിദ്യാലയങ്ങൾ അടച്ചിട്ടതോടെ എല്ലാദിവസവും പരിശീലനം നേടി. നിർവാരം സ്‌കൂൾ പ്രീപ്രൈമറി അധ്യാപിക ജോർല അടുത്തകാലത്താണ് നൃത്തം പഠിക്കാൻ ആരംഭിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിൽ ബിരുദവിദ്യാർഥിയായ റിഷിപ്രഭയും പഴശ്ശിരാജ കോളജിലെ ഡിഗ്രി വിദ്യാർഥിനി നിയയും ചെറുപ്പംമുതൽ നൃത്തം പഠിക്കുന്നവരാണ്.

ബി.ടെകിന് പഠിക്കുന്ന അശ്വതിയും സ്‌കൂൾകാലം മുതൽ നൃത്തത്തിൽ സജീവമായിരുന്നു. വിദ്യാലയങ്ങൾ വീണ്ടും സജീവമായാൽ നൃത്തപരിശീലനം തുടരാനാണ് എല്ലാവരുടെയും തീരുമാനം. ഒരുമാസമെടുത്താണ് ഇപ്പോൾ അവതരിപ്പിച്ച നൃത്തം പഠിച്ചെടുത്തത്. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നവരാണ് ഇവരെല്ലാം.

 

Leave A Reply

Your email address will not be published.