Listen live radio

വാഹനാപകടം; മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

after post image
0

- Advertisement -

 

 

 

എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടം.

 

 

Leave A Reply

Your email address will not be published.