Listen live radio

പോകാനുള്ള സമയമായി; മുൻ മിസ് കേരള ആൻസി കബീറിന്റെ ഇൻസ്റ്റഗ്രാമിലെ അവസാന വാക്കുകൾ

after post image
0

- Advertisement -

 

 

 

എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്.

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, 2019 ലെ മിസ് കേരള ജേതാവ് അൻസി കബീർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു, ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് താരം എഴുതിയ തലക്കെട്ടാണ് ഇപ്പോൾ അച്ചട്ടായി മാറിയത്. ‘പോകാനുള്ള സമയമായി’ എന്ന ടൈറ്റിലോടെയാണ് താരം വിഡീയോ പങ്കുവച്ചത്. ആൻസി പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിൽ നടക്കുന്നതാണ് വീഡിയോ.

ഞായർ-തിങ്കൾ അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ എറണാകുളം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ സൗന്ദര്യമത്സരത്തിൽ മുൻ റണ്ണറപ്പായ ആൻസിയും അഞ്ജന ഷാജനും മരിച്ചു. ആൻസി പലപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നടൻ പൃഥ്വിരാജ് സുകുമാരനൊപ്പം ഒരു ടിവി പരസ്യത്തിൽ അവർ അടുത്തിടെ അഭിനയിച്ചിരുന്നു.

Leave A Reply

Your email address will not be published.